തിരുവനന്തപുരം: എ.പി.ജെ.അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്/ ടെക്നോളജിയില്‍ ഫുള്‍ ടൈം പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. എ.ഐ.സി.ടി.ഇ. ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ജനുവരി 4നകം app.ktu.edu.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. 500 രൂപയാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് phdadf@ktu.edu.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...