ന്യൂഡൽഹി: പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനത്തിനായുള്ള ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) ഏപ്രിൽ 11-ന് നടക്കും. ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, കംപ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിലെ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ്, ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റമിക് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ഫിസിക്കൽ റിസർച്ച് ലബോറട്ടറി, രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയാർ ഫിസിക്സ്, എസ്.എൻ. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമന്റൽ റിസർച്ച്, കൺസോർഷ്യം ഓഫ് സയന്റിഫിക് റിസർച്ച്, നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ്, വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്റർ, ഹരീഷ്ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൾപ്പെടെയാണ് പ്രവേശനം.
പ്രവേശന യോഗ്യത
മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ഓപ്റ്റിക്സ് ആൻഡ് ഫോട്ടോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് അസ്ട്രോണമി, കെമിസ്ട്രി, ബയോഫിസിക്സ്, ബയോകെമിസ്ട്രി തുടങ്ങിയവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എം.എസ്.സി, ചില ബ്രാഞ്ചുകളിലെ/വിഷയങ്ങളിലെ എം.ഇ./എം.ടെക്., ബി.ടെക്. ബിരുദം എന്നിവയിൽ ഏതെങ്കിലും നേടിയവർക്ക് ഫിസിക്സ്/തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്/ന്യൂറോ സയൻസ്/കംപ്യൂട്ടേഷണൽ ബയോളജി എന്നിവയിലായുള്ള പിഎച്ച്.ഡി.ക്ക് അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് എം.എസ്സി./എം.ടെക്. പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് നിശ്ചിത സയൻസ്/എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.