പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

Dec 21, 2020 at 8:02 pm

Follow us on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് ആരംഭിക്കും.
2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 7-ന് ആരംഭിക്കും.2014 മുതലുള്ള പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 7-ന് ആരംഭിക്കും

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടേയും 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 പരീക്ഷയുടേയും 2009, 2014 സ്‌കീം എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടേയും 2009 സ്‌കീം ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ് ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലും സെന്ററുകളിലും അഫിലിയേറ്റഡ് കോളജുകളിലും എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നല്‍കിയിരുന്ന എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എ. സംസ്‌കൃതം, എം.എസ്.സി. ജനറല്‍ ബയോടെക്നോളജി, എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി, എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി, ബി.എച്ച്.എം., എം.എസ്.സി. ബയോടെക്നോളജി എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. 440 രൂപയും മറ്റുള്ളവര്‍ 650 രൂപയും ഫീസടച്ച് 26-ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തീകരിച്ച് പ്രിന്റ്ഒട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuonline.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 0494 2407016, 2407017

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2019 സ്‌കീം, 2019 പ്രവേശനം എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. എം.എ., എം.എസ്.സി., എം.കോം. ഏപ്രില്‍, മെയ് 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ജനുവരി 4 വരേയും 170 രൂപ പിഴയോടെ ജനുവരി 7 വരേയും ഫീസടച്ച് ജനുവരി 11 വരെ രജിസ്റ്റര്‍ ചെയ്യാം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല ഹിസ്റ്ററി, മാത്തമറ്റിക്സ്, മലയാളം ആന്റ് കേരള സ്റ്റഡീസ്, സംസ്‌കൃതം പഠനവിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട് ലിസ്റ്റ് 31-ന് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

\"\"

Follow us on

Related News