പി.എസ്.സി.വഴി സർക്കാർ സ്കൂളുകളിൽ ജോലി ലഭിച്ചവർക്ക് ഉടൻ നിയമനം

തിരുവനന്തപുരം: പി.എസ്.സി.വഴി സർക്കാർ സ്കൂളുകളിൽ നിയമനം ലഭിച്ചവർക്ക് ഉടൻ നിയമന ഉത്തരവ് കൈമാറും. ഇന്നലെ നടന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ചത് മുതൽ സർവീസ് പരിഗണിക്കപ്പെടുമെങ്കിലും, അവർക്കുള്ള ശമ്പളം സ്കൂൾ തുറന്ന ശേഷം മാത്രമാകും അനുവദിക്കുക. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് പുതിയ വർഷത്തെ നിയമനം ഫിക്സേഷന് ശേഷം മാത്രമാകും.

Share this post

scroll to top