എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

Dec 15, 2020 at 7:18 pm

Follow us on

കോട്ടയം; രണ്ടാം സെമസ്റ്റര്‍ ഐ.എം.സി.എ. (പുതിയ സ്‌കീം – 2019 അഡ്മിഷന്‍ റഗുലര്‍/2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (20142016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി ആറുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ 18 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.

  1. മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2018 അഡ്മിഷന്‍ റഗുലര്‍/2017 അഡ്മിഷന്‍ സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി – 2019 അഡ്മിഷന്‍ റഗുലര്‍/2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റര്‍ എം.സി.എ. സപ്ലിമെന്ററി – 2014, 2015 അഡ്മിഷന്‍ (അഫിലിയേറ്റഡ് കോളേജുകളും സീപാസും)/2016 അഡ്മിഷന്‍ (അഫിലിയേറ്റഡ് കോളേജുകള്‍), ലാറ്ററല്‍ എന്‍ട്രി – 2016 അഡ്മിഷന്‍ (അഫിലിയേറ്റഡ് കോളേജുകളും സീപാസും) പരീക്ഷകള്‍ ജനുവരി ആറുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ 18 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് വീണ്ടും പങ്കെടുക്കുന്നവര്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.

പ്രൊജക്ട് മൂല്യനിര്‍ണയവും വൈവോസിയും

1.ഡിസംബര്‍ 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.ബി.എ. ഓഫ് കാമ്പസ് നവംബര്‍ 2019 പരീക്ഷയുടെ പ്രൊജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും യഥാക്രമം ഡിസംബര്‍ 29, 30 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രം, സമയം, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ല. വിശദവിവരം സര്‍വകലാശാല വെബ് സൈറ്റില്‍.

2. ആറാം സെമസ്റ്റര്‍ എം.സി.എ. (പുതിയ സ്‌കീം 2017 അഡ്മിഷന്‍ റഗുലര്‍/ലാറ്ററല്‍ എന്‍ട്രി 2018 അഡ്മിഷന്‍ റഗുലര്‍/2017 അഡ്മിഷന്‍ – സ്‌പെഷല്‍ ബാച്ച് – സപ്ലിമെന്ററി, ആറാം സെമസ്റ്റര്‍ എം.സി.എ. (20122016 അഡ്മിഷന്‍ സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളജുകള്‍/സീപാസ് (20122015 അഡ്മിഷന്‍, ലാറ്ററല്‍ എന്‍ട്രി 2013-2015 അഡ്മിഷന്‍ സപ്ലിമെന്ററി), ലാറ്ററല്‍ എന്‍ട്രി 2014-2016 അഡ്മിഷന്‍, 2017 അഡ്മിഷന്‍ (ഒഴിവുള്ള സീറ്റ്) സപ്ലിമെന്ററി, ആറാം സെമസ്റ്റര്‍ എം.സി.എ. (സീപാസ് – പുതിയ സ്‌കീം 2016 അഡ്മിഷന്‍ സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിര്‍ണയം, വൈവാവോസി പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഡിസംബര്‍ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും അപേക്ഷിക്കാം. ആദ്യമായി പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫീസായി 135 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

യു.ജി.സി. സ്‌ട്രൈഡ് ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ യു.ജി.സി. സ്‌ട്രൈഡ് പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കും ഗവേഷകര്‍ക്കുമായി \’റിസര്‍ച്ച് എത്തിക്‌സ് ആന്റ് പ്ലേജറിസം\’ എന്ന വിഷയത്തില്‍ ഒരാഴ്ചത്തെ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന പരിപാടിയില്‍ സര്‍വകലാശാല പഠനവകുപ്പുകള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കുമാണ് പങ്കെടുക്കാവുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. താല്പര്യമുള്ളവര്‍ stride@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9847820197, 9496477970.

\"\"

Follow us on

Related News