രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Dec 12, 2020 at 3:00 pm

Follow us on

ന്യൂഡല്‍ഹി: മുംബൈയിലെ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സില്‍ വിവിധ തസ്തികകളിലായി 358 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 22 നകം https://www.rcfltd.com// എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം.

  1. അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ കെമിക്കല്‍ പ്ലാന്റ് തസ്തികയില്‍ 98 ഒഴിവുകളാണുള്ളത്. 25 വയസ്സുള്ള
    ഫിസിക്‌സ്, കെമിസ്ട്രി ആന്‍ഡ് മാത്തമാറ്റിക്‌സ്/ ബയോളജി വിഷയമായി പഠിച്ച ബി.എസ്സി. കെമിസ്ട്രി പഠിച്ചവര്‍ക്ക് അപേക്ഷ നല്‍കാം.
  2. ലബോറട്ടറി അറ്റന്‍ഡന്റ് കെമിക്കല്‍ പ്ലാന്റില്‍ ഏഴ് ഒഴിവുകളാണുള്ളത്.
    ഫിസിക്‌സ്, കെമിസ്ട്രി ആന്‍ഡ് മാത്തമാറ്റിക്‌സ്/ ബയോളജി വിഷയമായി പഠിച്ച ബി.എസ്സി. കെമിസ്ട്രി പഠിച്ചവര്‍ക്ക് അപേക്ഷ നല്‍കാം.
  3. മെഷിനിസ്റ്റ് തസ്തികയിലേക്ക് ഒര് ഒഴിവ്. സയന്‍സും മാത്തമാറ്റിക്‌സും പഠിച്ച ഹയര്‍ സെക്കന്‍ഡറി പഠിച്ചവര്‍ക്ക്് അപേക്ഷിക്കാം. 21 വയസ്സ്
  4. വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്) തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. എട്ടാംക്ലാസ് പാസായിരിക്കണം, 21 വയസ്സ്.
  5. സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് 40 ഒഴിവുകളുണ്ട്. പ്ലസ്ടു പാസായിരിക്കണം. ബിരുദക്കാര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ എക്‌സിക്യുട്ടീവ് പേഴ്‌സണല്‍ അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. 21 വയസ്സ്
  6. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് കെമിക്കല്‍ പ്ലാന്റ തസ്തികയില്‍ 7 ഒഴിവുകള്‍. ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി വിഷയമായി പഠിച്ച ബി.എസ്സി. ഫിസിക്‌സ് ബിരുദം. 25 വയസ്സ്
  7. മെയിന്റനന്‍സ് മെക്കാനിക്ക് കെമിക്കല്‍ പ്ലാന്റ് തസ്തികയില്‍ 7 ഒഴിവുകള്‍. സയന്‍സും മാത്തമാറ്റിക്‌സും പഠിച്ച ഹയര്‍ സെക്കന്‍ഡറി. 21 വയസ്സ്
  8. ഇലക്ട്രീഷ്യന്‍ തസ്തികയില്‍ മൂന്ന് ഒഴിവ്. സയന്‍സും മാത്തമാറ്റിക്‌സും പഠിച്ച ഹയര്‍ സെക്കന്‍ഡറി
    21 വയസ്സ്
  9. ബോയിലര്‍ അറ്റന്‍ഡന്റ് തസ്തികയില്‍ നാല് ഒഴിവ്. സയന്‍സും മാത്തമാറ്റിക്‌സും പഠിച്ച ഹയര്‍ സെക്കന്‍ഡറി. 21 വയസ്സ്
  10. സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികയില്‍ 50 ഒഴിവ്. പ്ലസ്ടു പാസായിരിക്കണം. ബിരുദക്കാര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ എക്‌സിക്യുട്ടീവ് പേഴ്‌സണല്‍ അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം
    21 വയസ്സ്
  11. ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് തസ്തികയില്‍ 8 ഒഴിവ്. പ്ലസ്ടു പാസായിരിക്കണം. 25 വയസ്സ്
  12. ഹൗസ് കീപ്പര്‍ (ഹോസ്പിറ്റല്‍)തസ്തികയില്‍ 8 ഒഴിവ്. പത്താംക്ലാസ് പാസായിരിക്കണം. 25 വയസ്സ്
  13. ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍) തസ്തികയില്‍ ഒരൊഴിവ്. പത്താംക്ലാസ് പാസായിരിക്കണം. 21 വയസ്സ്
  14. എക്‌സിക്യുട്ടീവ് (ഹ്യുമന്‍ റിസോഴ്‌സ്) തസ്തികയില്‍ 16 ഒഴിവുകള്‍. എം.ബി.എ. (എച്ച്.ആര്‍.)/ എം.എസ്.ഡബ്ല്യു./ പേഴ്‌സണല്‍ മാനേജ്‌മെന്റ്/ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. 25 വയസ്സ്
  15. എക്‌സിക്യുട്ടീവ് (മാര്‍ക്കറ്റിങ് ട്രെയിനി)തസ്തികയില്‍ 25 ഒഴിവ്. എം.ബി.എ. (മാര്‍ക്കറ്റിങ്)/ മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ബിരുദാനന്തരബിരുദ ഡിപ്ലോമ. 25 വയസ്സ്
  16. എക്‌സിക്യുട്ടീവ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്) ട്രെയിനി തസ്തികയില്‍ 10 ഒഴിവ്. സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.എഫ്.സി./ എം.ബി.എ. (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്)/ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. 25 വയസ്സ്
  17. അക്കൗണ്ടന്റ് തസ്തികയില്‍ 10 ഒഴിവ്. പ്ലസ്ടു പാസായിരിക്കണം. 25 വയസ്സ്
  18. എക്‌സിക്യുട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്) ട്രെയിനി തസ്തികയില്‍ 8 ഒഴിവ്. ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവും നിര്‍ബന്ധം. 25 വയസ്സ്
  19. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ (പാത്തോളജി) തസ്തികയില്‍ 2 ഒഴിവ്. സയന്‍സും മാത്സും വിഷയമായി പഠിച്ച പ്ലസ് ടു പാസായിരിക്കണം. 25 വയസ്സ്
  20. ഡിപ്ലോമ അപ്രന്റിസ് ഒഴിവുകള്‍: കെമിക്കല്‍- 19, മെക്കാനിക്കല്‍- 18, ഇലക്ട്രിക്കല്‍- 12, ഇന്‍സ്ട്രുമെന്റേഷന്‍- 8, സിവില്‍- 3, കംപ്യൂട്ടര്‍- 2. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ. പ്രായപരിധി: 25 വയസ്സ്
  21. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 5 ഒഴിവ്. മെഡിക്കല്‍ ലാബ് ടെക്‌നോളജി ഡിപ്ലോമ പാസായവര്‍ക്ക് അപേക്ഷിക്കാം. 25 വയസ്.
\"\"

Follow us on

Related News