തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Dec 10, 2020 at 6:16 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക എന്നതാണ് സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ https://scholarship.ksicl.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി പരീക്ഷക്ക് അപേക്ഷ നല്‍കണം. 200 രൂപയാണ് പരീക്ഷാ ഫീസ്. സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതുവിജ്ഞാനം എന്നീ മേഖലകളിലായി മൂന്ന് പരീക്ഷ ഉണ്ടാകും. പ്രാഥമിക ഘട്ട വിജയികളൈ ജില്ലാതലത്തിലേക്കും അതില്‍ വിജയം കൈവരിച്ചവരെ സംസ്ഥാനത്തലത്തിലും മത്സരിപ്പിക്കും. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 2500 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുക. ജില്ലാതല വിജയികള്‍ക്ക് 1000,500 രൂപ ക്രമത്തിലും, സംസ്ഥാനതല വിജയികള്‍ക്ക് 10000,5000,3000 രൂപ ക്രമത്തിലും സ്‌കോളര്‍ഷിപ്പ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News