കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

Dec 3, 2020 at 9:00 pm

Follow us on

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2021 ജനുവരി 6 മുതല്‍ ആരംഭിക്കും.

പരീക്ഷാഫലം

2019 ജൂലൈ മാസത്തില്‍ നടത്തിയ 2, 4, 6 സെമസ്റ്റര്‍ ബി.എസ്.സി., നോണ്‍ സി.സി.എസ്.എസ് 1999 മുതലുള്ള പ്രവേശനം ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് 2001 മുതലുള്ള പ്രവേശനം ഓള്‍ഡ് സ്‌കീം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെപ്റ്റംബര്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍വിലാസത്തില്‍ അയക്കുന്നതാണ്.
സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രവേശനം

  1. കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി 2020-21 അദ്ധ്യയന വര്‍ഷത്തെ നാലാംഘട്ട പ്രവേശനം ഡിസംബര്‍ 7-ന് നടക്കും. നിലവില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പെരിന്തല്‍മണ്ണ എം.എസ്.ടി.എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, തൃശൂര്‍ തരണനെല്ലൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവയില്‍ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 4-ന് വൈകീട്ട് 4 മണിക്കു മുമ്പായി ഓപ്ഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494-2407345 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

ഹാജരാകേണ്ട സമയം

ബി.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ബിരുദധാരികളായ അപേക്ഷകരില്‍ 61 മുതല്‍ 83 വരെ റാങ്കില്‍ ഉള്‍പ്പെട്ടവരും റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ എസ്.സി., എസ്.ടി., എല്‍.സി., ഒ.ബി.എക്സ്., ഭിന്നശേഷി വിദ്യാര്‍ത്ഥികളും ഡിസംബര്‍ 7-ന് രാവിലെ 10 മണിക്ക് ഹാജരാകാണം.

മറ്റു ബി.എസ്. സി. ബിരുദധാരികളില്‍ 251 മുതല്‍ 325 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും 326 മുതല്‍ 400 വരെ റാങ്കിലുള്‍പ്പെട്ടവരും, സ്പോര്‍ട്സ് ക്വാട്ട ലിസ്റ്റില്‍ 1 മുതല്‍ 400 വരെ റാങ്കിലുള്‍പ്പെട്ടവരും പകല്‍ 2 മണിക്കും ഹാജരാകണം.

2. കാലിക്കറ്റ് സര്‍വകലാശാല ലൈഫ്സയന്‍സ് പഠന വകുപ്പില്‍ എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജി വിഷയത്തില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., മുസ്ലീം വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് ഡിസംബര്‍ 7-ന് രാവിലെ 10.30-ന് പ്രവേശനം നടത്തുന്നു. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി പഠനവകുപ്പില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.

റിഫ്രഷര്‍ കോഴ്സ് മാറ്റിവെച്ചു
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കായി ഡിസംബര്‍ 4 മുതല്‍ 17 വരെ നടത്താനിരുന്ന ഡവലപ്മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ് 2021 ജനുവരി 4 മുതല്‍ 16 വരെ നടത്തുന്നതാണ്. ഡിസംബര്‍ 21 ughrdc.uoc.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407350, 2407351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ക്രിസ്തുമസ് അവധി 19 മുതല്‍ 28 വരെ
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠന വകുപ്പുകള്‍ക്കും സര്‍വകലാശാല സെന്ററുകള്‍ക്കും ഡിസംബര്‍ 19 മുതല്‍ 28 വരെ ക്രിസ്തുമസ് അവധി ആയിരിക്കും

\"\"

Follow us on

Related News