പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഈ മാസം 30നും ഡിസംബർ 3നും നടത്താനിരുന്ന എല്ലാ വകുപ്പുതല പരീക്ഷകളും മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പരീക്ഷകളിൽ പങ്കെടുക്കേണ്ട വകുപ്പുതല ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള പരിശീലന പരിപാടികളിൽ പങ്കെടുക്കേണ്ട സാഹചര്യത്തെ തുടർന്നാണ് പരീക്ഷകൾ മാറ്റുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പിആർഒ ബി. ജയകുമാർ അറിയിച്ചു.

Share this post

scroll to top