കെ-ടെറ്റ് പരീക്ഷ; അപേക്ഷ നല്‍കാനുള്ള അവസാന തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത തെളിയിക്കുന്ന കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ktet.kerala.gov.in , keralapareekshabhavan.in , scert.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഈ മാസം 30വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കാറ്റഗറി-I, II കാര്‍ക്ക് ഡിസംബര്‍ 28നും കാറ്റഗറി-III, IV കാര്‍ക്ക് ഡിസംബര്‍ 29-നുമാണ് പരീക്ഷ നടക്കുന്നത്. എല്‍.പി അധ്യാപകരാകാനുള്ള കാറ്റഗറി-I, യു.പിയിലേക്കുള്ള കാറ്റഗറി-II, ഹൈസ്‌കൂളിലേക്കുള്ള കാറ്റഗറി-III, ഭാഷാ അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കായുള്ള കാറ്റഗറി-IV എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഓരോ കാറ്റഗറിക്കും 500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടിക്കാര്‍ക്ക് 250 രൂപ. ഒന്നില്‍ കൂടുതല്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷ മാത്രമേ നല്‍കാവൂ. എന്നാല്‍ അപേക്ഷിക്കുന്ന ഓരോ കാറ്റഗറിക്കും പ്രത്യേകം ഫീസടയ്ക്കണം.

Share this post

scroll to top