തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലെ സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എൻജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാത്തതുമൂലം ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയവര്‍ക്ക് വേണ്ടിയാണ് സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിനായി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു തത്തുല്യ പരീക്ഷയുടെ രണ്ടാം വര്‍ഷത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് നവംബര്‍ 27ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി www.cee.kerala.gov.in വഴി നല്‍കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ സയന്‍സിന്റെയും, കെമിസ്ട്രിയും കംപ്യൂട്ടര്‍ സയന്‍സും പഠിക്കാത്തവര്‍ക്ക് ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോളജിയുടെയും മാര്‍ക്ക് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...