തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടർ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന സർക്കാർ. ക്ലാസുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ പകുതി വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കൂ. പാരലല്‍ കോളജുകള്‍, എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവയക്കും ഇതുപ്രകാരം പ്രവർത്തനനുമതി ലഭിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കും കോളജുകൾക്കും ഉത്തരവ് ബാധകമല്ല. ലോക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് നടപടി.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...