editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനംപുതിയ മീറ്റ് റെക്കോർഡുകൾക്ക് കാത്ത് കേരളം: രാത്രിയിലും മത്സരം

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല: മുഖ്യമന്ത്രി

Published on : November 24 - 2020 | 6:25 pm

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. രോഗികളുടെ എണ്ണം വലിയതോതിൽ കുറയുന്ന സാഹചര്യം ഉണ്ടായാൽ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കണമോ എന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യവും വിദഗ്ധരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. ഉടനടി ഒരു തീരുമാനം ഉണ്ടായിരിക്കുന്നതല്ല. ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തായാലും ഇനിയുള്ള മാസങ്ങള്‍ കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി തന്നെ ഈ വര്‍ഷത്തെ അധ്യയനം പൂര്‍ണമാക്കാനാണ് സാധ്യത. രോഗവ്യാപനത്തിന്‍റെ തോത് കുറയുന്ന സ്ഥിതി വിശേഷം തുടരുകയാണെങ്കില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 Comments

Related News