തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ്. 30 പേര്‍ക്കാണ് പ്രവേശനം. അപേക്ഷാഫോറം ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസിലെ ഫിലോസഫി വകുപ്പിലെ സെന്ററില്‍നിന്നും നേരിട്ടും വാങ്ങാം. നവംബര്‍ 25 നുള്ളില്‍ അപേക്ഷ നല്‍കണം. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്തവരായിരിക്കണം അപേക്ഷകര്‍. ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ് ബിരുദധാരികള്‍ക്ക് മുന്‍ഗണന.

