ആയുര്‍വേദ നഴ്‌സിങ്, ബിഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ :പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദം ബി.എസ്സി നഴ്‌സിങ് , ബി.ഫാം (ആയുര്‍വേദം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി /വര്‍ഗത്തിന് 300 രൂപ മതി . നവംബര്‍ 24 ആണ് അവസാന തിയതി. www.lbscentre.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഹാര്‍ഡ് കോപ്പി എല്‍.ബി.എസ് സെന്ററിലേക്ക് അയക്കേണ്ടതില്ല.

യോഗ്യത

  1. പ്ലസ് ടു ഹയര്‍ സെക്കൻഡറി പരീക്ഷയോ തത്തുല്യ ബോര്‍ഡ് പരീക്ഷയോ പാസാവണം
  2. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ജയിച്ചിരിക്കണം
  3. SEBC വിഭാഗങ്ങള്‍ക്ക് 45 ശതമാനവും, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതിയാകും.

Share this post

scroll to top