പ്രധാന വാർത്തകൾ

എം.ജി സർവകലാശാല: വിവിധ പരീക്ഷകളും പരീക്ഷാ ഫലങ്ങളും

Nov 13, 2020 at 7:28 pm

Follow us on

ബി.എസ്. സി നഴ്‌സിങ് പരീക്ഷകൾക്ക് അപേക്ഷിക്കാം

ഒന്നു മുതൽ നാലുവരെ വർഷ ബി.എസ് സി നഴ്‌സിങ് (2012-2015 അഡ്‌മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 24 വരെയും, 525 രൂപ പിഴയോടെ 25 വരെയും, 1050 രൂപ സൂപ്പർഫൈനോടു കൂടി 27 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കേണ്ടതാണ്.

മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ് പരീക്ഷകൾക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം -2017 അഡ്‌മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്‌മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 17 വരെയും, 525 രൂപ പിഴയോടെ 18 വരെയും, 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററിപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്‌മിഷൻ മുതലുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23നകം സർവകലാശാല വെബ്‌സൈറ്റിലെ
സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. 2012 അഡ്‌മിഷന് മുമ്പുള്ള വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫീസടച്ച് നവംബർ 23ന് മുമ്പായി നേരിട്ട് അപേക്ഷിക്കാം.

\"\"
\"\"

Follow us on

Related News