editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കനിവ് 108 ആംബുലന്‍സില്‍ നഴ്‌സ്: നൂറിലധികം അവസരങ്ങള്‍നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാംകേന്ദ്ര സായുധ പോലീസ് സേനകളില്‍ ഇരുപതിനായിരത്തിലധികം ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാംനാളികേര വികസന ബോര്‍ഡില്‍ അവസരം: ഡിസംബര്‍ 25 വരെ അപേക്ഷിക്കാംഅടുത്ത വർഷത്തെ സൈനിക് സ്കൂൾ പ്രവേശനം: അപേക്ഷ 30വരെഇടുക്കിയിൽ യുഡിഎഫ് ഹർത്താൽകളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതി വരുന്നു: ഒന്നുമുതൽ 6വരെ ക്ലാസുകളിൽ നടപ്പാക്കുംസിഡിറ്റിപി സൗജന്യ കോഴ്സുകളിൽ സീറ്റ് ഒഴിവ്:വിശദവിവരങ്ങൾ അറിയാംസംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും: തിരൂരിന് ഇനി കലയുടെ ഉത്സവംവ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് സ്‌പെഷ്യല്‍ എന്‍ട്രി: വനിതകള്‍ക്കും അവസരം

എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published on : November 11 - 2020 | 12:07 pm

തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി/ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് പരീക്ഷാകമ്മീഷണറുടെ വെബ്‌സൈറ്റിൽ (https://www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നവംബർ 11 മുതൽ 13-ന് വൈകിട്ട് നാല് വരെ അതത് കോളജുകളിൽ പ്രവേശനം നേടാം.

എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിലേയ്ക്കും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അവസാന അലോട്ട്മെന്റ് ആയതിനാൽ തന്നെ പുതുതായി ഉൾപ്പെടുത്തിയ അഞ്ച് സ്വാശ്രയ ഫാർമസി കോളജുകളിലേക്കും പാലക്കാട് ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് കോഴ്സിലേയ്ക്കും കോതമംഗലം എം.എ.കോളജിലെ കംപ്യൂട്ടർ സയൻസ് (ഡാറ്റാ സയൻസ്) കോഴ്സിലേക്കും അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് നവംബർ 13വരെ ഓൺലൈൻ പേയ്മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തരമോ ഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: 0471-2525300

0 Comments

Related News