എംജി സർവകലാശാല: വിവിധ സെമസ്റ്റർ പരീക്ഷാഫലങ്ങൾ

Nov 9, 2020 at 8:36 pm

Follow us on

കോട്ടയം: 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ്. – റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിന് നവംബർ 23 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എം.എച്ച്.എം. – 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.

\"\"

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 19 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.

2019 ഓഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. (2009-2012 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം. 2011 അഡ്മിഷന് മുമ്പുള്ള അപേക്ഷകർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഫീസടച്ച് നവംബർ 20നകം നേരിട്ട് സമർപ്പിക്കണം.

2019 ഓഗസ്റ്റിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ. (2009-12 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം. 2011 അഡ്മിഷന് മുമ്പുള്ള അപേക്ഷകർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഫീസടച്ച് നവംബർ 20നകം നേരിട്ട് സമർപ്പിക്കണം.

\"\"

Follow us on

Related News