അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻവർധന: ലഭിച്ചത് 8.85ലക്ഷം അപേക്ഷകൾ

തിരുവനന്തപുരം: സപ്ലൈകോയിൽ അസിസ്റ്റന്റ് സെയില്‍സ്മാന്‍ വിജ്ഞാപനത്തിന് അപേക്ഷിച്ചത് 8,84,692 പേർ. കഴിഞ്ഞ തവണത്തേക്കാൾ രണ്ടേമുക്കാൽ ലക്ഷം അധികം അപേക്ഷകളാണ് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ പി.എസ്.സി വിജ്ഞാപനത്തിന് 4,24,161 അപേക്ഷകളാണ് ലഭിച്ചിരുന്നത്. പത്താം തരം പ്രാഥമിക പരീക്ഷയിലാണ് അസിസ്റ്റന്റ് സെയില്‍സ്മാനും ഉള്‍പ്പെടുന്നത്. വിജയിക്കുന്നവർക്ക് സംസ്ഥാനതലത്തിൽ ഏകീകൃതരീതിയിൽ മുഖ്യപരീക്ഷയും നടത്തും. അപേക്ഷകളുടെ വർധനവ് കണക്കിലെടുത്ത് പ്രാഥമികപരീക്ഷ നടത്തി അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തിയതിന് ശേഷമാകും മുഖ്യപരീക്ഷ നടത്തുക. ഡിസംബറിൽ നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനം മൂലം നീട്ടിവെക്കുകയായിരുന്നു. പുതിയ അറിയിപ്പ് പ്രകാരം പ്രാഥമികപരീക്ഷ 2021 ഫെബ്രുവരിയിൽ നടക്കും.

Share this post

scroll to top