പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:2020-21 അക്കാദമിക വർഷത്തിലെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി മുതൽ പി.എച്.ഡി. വരെയുള്ള ഭിന്നശേഷി, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. മുൻവർഷങ്ങളിൽ സ്‌കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ളവർ നിശ്ചിത സമയത്ത് തന്നെ അവരുടെ അപേക്ഷകൾ പുതുക്കേണ്ടതാണ്.

www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം ഓൺലൈനായി നവംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്‌സൈറ്റിലും. 0471-2306580, 9446780308, 9446096580 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Share this post

scroll to top