
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനപരീക്ഷ(ക്യാറ്റ് 2020)ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എം.എ. ഇംഗ്ലീഷ്, മലയാളം, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് അതത് പഠനവകുപ്പുകൾ നടത്തുന്ന ഇന്റർവ്യൂവിന് ശേഷം അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസസിന് കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് വെയിറ്റേജ് നൽകിയും എം.എഡിന് നിയമാനുസൃത വെയിറ്റേജ് മാർക്ക് നൽകിയും അതത് പഠനവകുപ്പുകൾ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി സെലക്ഷൻ ലിസ്റ്റ് പഠനവകുപ്പുകൾ തയാറാക്കും. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ നടപടിക്കായി പഠനവകുപ്പുകളുമായി ബന്ധപ്പെടുക. താൽക്കാലിക റാങ്ക് പട്ടിക www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0481-2733595, ഇമെയിൽ: cat@mgu.ac.in

0 Comments