സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ 2019 വർഷത്തെ കായികതാരങ്ങൾക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജി.വി.രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളജ് സ്കൂൾ സെൻട്രലൈസ്ഡ് സ്പോർട്സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ, വനിതാ കായികതാരങ്ങൾ എന്നീ അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. നവംബർ 10 ന് മുമ്പ് അപേക്ഷകൾ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം 1 എന്ന വിലാസത്തിൽ നൽകണം. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.sportscouncil.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top