മാതൃകയായി ട്രാൻസ്‌ജെൻഡറുകൾ: തുല്യത പരീക്ഷയിൽ 18 പേർക്ക് ജയം

Oct 22, 2020 at 8:00 am

Follow us on

\"\"

തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്കായി സാക്ഷരതാമിഷൻ നടപ്പിലാക്കിവരുന്ന \’ സമന്വയ \’ തുടർവിദ്യാഭ്യാസ പദ്ധതിയിൽ
വിജയം കൈവരിച്ച് ട്രാൻസ്‌ജെൻഡറുകൾ. സാക്ഷരതാമിഷൻ നടപ്പാക്കിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ആകെ 22 പേരാണ് പരീക്ഷയെഴുതിയത്, ഇതിൽ 18 പേർ വിജയിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ വിജയിച്ചത് . ഇവിടെ പരീക്ഷയെഴുതിയ ഒമ്പത് പേരിൽ എട്ടുപേർ വിജയിച്ചു . തിരുവനന്തപുരം -5 , കൊല്ലം -2 , തൃശ്ശൂർ -1 , കോഴിക്കോട് -1 , കണ്ണൂർ -1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ വിജയിച്ചവരുടെ എണ്ണം . ഏറ്റവും കൂടുതൽപേർ വിജയിച്ച പത്തനംതിട്ട ജില്ലയിൽ പഠിതാക്കൾക്കായി അഭയകേന്ദ്രവും സാക്ഷരതാമിഷൻ ഒരുക്കിയിരുന്നു. ഇവിടെ ഭക്ഷണം ഉൾപ്പെടെ സൗജന്യമായാണ് നൽകുന്നത്. 2018 – ൽ ആരംഭിച്ച സമന്വയ പദ്ധതിയിൽ പത്താംതരം തുല്യതാ കോഴ്സിൽ ഇതുവരെ 39 ട്രാൻസ്ജെൻഡറുകളാണ് വിജയിച്ചത്. പത്താംതരത്തിൽ 30 പേരും ഹയർ സെക്കൻഡറിക്ക് 62 പേരും നിലവിൽ പഠിക്കുന്നുണ്ട്.

\"\"

Follow us on

Related News