തിരുവനന്തപുരം :പുതുതായി അനുവദിച്ച ബിരുദ കോഴ്‌സുകളിലേക്ക് 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡിയുടെ മൂന്ന് അപ്ലൈഡ് സയൻസ് കോളജുകളിലേക്കാണ് പ്രവേശനം. അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി ഫിസിക്‌സ് ആന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫോൺ: 04734 224076, 8547005045, മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 0479 2304494, 0479 2341020, 8547005046, കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 04792485370, 04792485852, 8547005018 എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...