പ്രധാന വാർത്തകൾ

കോവിഡിനെ തുടർന്ന് അവസരം നഷ്ടമായവർക്ക് നീറ്റ് പരീക്ഷ നാളെ

Oct 13, 2020 at 4:07 pm

Follow us on

\"\"

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതാൻ കഴിയാതിരുന്നവർക്ക് ബുധനാഴ്ച പരീക്ഷ നടക്കും.
ഇത് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശം ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) പുറത്തിറക്കി.
കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്കും, കണ്ടയ്ൻമെന്റ് സോണിലായിരുന്ന വിദ്യാർത്ഥികൾക്കുമാണ് വീണ്ടും അവസരം നൽകുന്നത്. കഴിഞ്ഞ 13ന് പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ സുപ്രീം കാേടതിയില്‍ നൽകിയ ഹര്‍ജി പരിഗണിച്ചാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നാളെ വീണ്ടും പരീക്ഷ നടത്തുന്നത്. ഉച്ചക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ.
കേരളത്തിൽ നിന്നുള്ള 1.15 ലക്ഷം വിദ്യാർത്ഥികളടക്കം രാജ്യത്താകെ 15.19 ലക്ഷം പേരാണ് ഇത്തവണ സെപ്റ്റംബർ 13 ന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്. ഒക്ടോബർ 16 ന് സംയുക്തമായി ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in ൽ വിവരങ്ങൾ പരിശോധിക്കാം.

\"\"

Follow us on

Related News

വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കും: സമഗ്ര പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കും: സമഗ്ര പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സ്കൂൾ വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍...