എംജി സർവകലാശാല വിവിധ പരീക്ഷകൾ

തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാല രണ്ടാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.ടി.ടി.എം. (സി.എസ്.എസ്- 2019 അഡ്മിഷൻ റഗുലർ, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014, 2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് ഒക്ടോബർ 27 മുതൽ നവംബർ അഞ്ചുവരെ പിഴയില്ലാതെ അപേക്ഷിക്കാം. 525 രൂപ പിഴയോടെ നവംബർ ഏഴുമുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 13 മുതൽ 17 വരെയും അപേക്ഷിക്കാം. ആദ്യ മേഴ്സി ചാൻസിന് (2015 അഡ്മിഷൻ) 5250 രൂപയും രണ്ടാം മേഴ്സി ചാൻസിന് (2014 അഡ്മിഷൻ) 7350 രൂപയും അവസാന മേഴ്സി ചാൻസിന് (2013 അഡ്മിഷൻ) 10500 രൂപയും സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

റഗുലർ വിദ്യാർത്ഥികൾ കോളജ് വഴിയും 2017-18 അഡ്മിഷൻ വിദ്യാർത്ഥികൾ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ് രജിസ്ട്രേഷൻ പോർട്ടൽ വഴിയും മറ്റ് സപ്ലിമെന്ററിക്കാർ epay.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും ഫീസടയ്ക്കണം. 2017 അഡ്മിഷൻ വരെയുള്ള എം.എസ് സി – അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ), എം.എ, എം.കോം – അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ), എം.എസ് സി, എം.സി. ജെ. – അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ), എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം. – അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ) എന്നിവർക്ക് അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Share this post

scroll to top