പ്രധാന വാർത്തകൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടിസ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസലിങും മോപ്പ് അപ്പ് അലോട്ട്മെന്റും

ഐ.എം.ജി യിൽ ഓൺലൈൻ പരിശീലനം ആരംഭിച്ചു

Oct 10, 2020 at 6:11 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ.എം.ജി) ഓൺലൈൻ പരിശീലനം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രീകൃത പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈൻ പരിശീലനം പ്രാവർത്തികമാക്കിയത്.
ആരോഗ്യം, ഫിഷറീസ്, പോലീസ്, വ്യവസായം, വനം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ആസൂത്രണം, തദ്ദേശഭരണം, സഹകരണം, തൊഴിൽ, ഭക്ഷ്യ-പൊതുവിതരണം, പട്ടികജാതി, ജലസേചനം, റവന്യൂ, ഗ്രാമവികസനം, ട്രഷറി തുടങ്ങി നാൽപ്പതിൽപരം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്.
വീട്ടിലിരുന്നോ ഓഫീസിലിരുന്നോ പരിശീലനത്തിൽ പങ്കെടുക്കുക്കാം. മൂന്നു ദിവസം മുതൽ അഞ്ചു ദിവസം വരെ രണ്ടു മണിക്കൂറായിരിക്കും പരിശീലനം. വിദഗ്ധരുടെ ക്ലാസ്സുകൾ മുൻകൂട്ടി റെക്കോർഡ് ചെയ്യനായി ഐ.എം.ജി ആസ്ഥാനത്ത് റെക്കോഡിങ് സ്റ്റുഡിയോയും സജ്ജമായിട്ടുണ്ട്.

\"\"

Follow us on

Related News