ഓക്സ്‌ഫഡ് അടക്കമുള്ള വിദേശ സർവകലാശാല കളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ: നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓക്സ്ഫഡ്, ഹാർവാഡ് അടക്കമുള്ള ലോകത്തിലെ മുൻനിര വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കേന്ദ്രങ്ങൾ അനുവാനിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഓക്സ്ഫഡ് യേൽ, സ്റ്റാൻഫഡ്, ഹാർവാഡ് തുടങ്ങിയ ലോകപ്രശസ്ത സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ ഒരുക്കാനാണ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണ് പദ്ധതിക്ക് പിന്നിൽ. ഇതിനായി കേന്ദ്രസർക്കാർ നിയമനിർമാണം നടത്തും. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ ക്യാമ്പസ് അനുവദിക്കാമെന്ന് പുതിയ വിദ്യാഭ്യാസനയത്തിൽ പരാമർശികുണ്ട്‌. ഇതിന്റെ ഭാഗമായാണ് നടപടി.

Share this post

scroll to top