സിഎച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം : ന്യൂനപക്ഷ വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥിനികളിൽനിന്നു സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥിക്ക് ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം.
ഓൺലൈനായി www.minoritywelfare.kerala.gov.in വഴി അപേക്ഷകൾ അയക്കാം.
അവസാന തീയതി ഒക്ടോബർ 30. ഫോൺ: 0471 2302090.

Share this post

scroll to top