വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് കേന്ദ്രീയ സൈനിക ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവർക്കാണ് അവസരം. www.ksb.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും, മറ്റ് രേഖകളുടെ പകര്‍പ്പുകളും തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദ വിവരങ്ങള്‍ക്ക് 0471-2472748 എന്ന നമ്പരിൽ ബന്ധപ്പെടണം.

Share this post

scroll to top