ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം

തിരുവനന്തപുരം: തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ ആറ് മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്കും ഷോർട്ട്‌ടൈം കോഴ്‌സുകളായ എംബെഡഡ്‌സിസ്റ്റം, ടാലി എന്നിവയിലേക്കും അപേക്ഷിക്കാം. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി എന്നിവയാണ് യഥാക്രമം യോഗ്യത. എസ്സ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 0471-2550612, 9400519491.

Share this post

scroll to top