
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സസ്യശാസ്ത്രപഠനം സിലബസിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബോട്ടണി അധ്യാപകർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് നൂതന ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഡിഗ്രി കർസായി എം.എസ്.സി ബയോളജി അവതരിപ്പിച്ചപ്പോൾ ബോട്ടണിയുമായി ബന്ധപ്പെട്ട പ്ലാന്റ് ഫിസിയോളജി, ടാക്സോണമി, സെല്ലുലാർ ആൻഡ് മോണിക്കുലർ ബിയോളജി തുടങ്ങിയ അടിസ്ഥാന മേഖലകൾ തഴഞ്ഞതാണ് പ്രധിഷേധത്തിനിടയാക്കിയത്.
ലോകോത്തര സർവകലാശാലകൾ പ്ലാന്റ് സയൻസിനും, സസ്യസംബന്ധമായ ഗവേഷണത്തിനും ഏറെ പ്രധാന്യം നൽകുമ്പോൾ കേരളത്തിൽ സസ്യശാസ്ത്രപഠനം അവസാനിക്കുകയാണെന്നും ഇത് ഒരു വിഭാഗം വിദ്യാർത്ഥികളുടെ തൊഴിൽ /ഉപരിപഠന സാധ്യതകളെ ബാധിക്കുമെന്നും അധ്യാപകർ പറയുന്നു.
