പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷന്‍ 29 ന്

കാസർകോട് : ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ക്ലാസുകളിലെ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍ ബ്രാഞ്ചുകളിലെ സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 29 ന് രാവിലെ 10 മുതല്‍ സ്ഥാപനത്തില്‍ നടക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് അസല്‍സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 15,962 രൂപ ഫീസടക്കണം. എസ് സി, എസ് ടി വിഭാഗക്കാര്‍ 500 രൂപ അടച്ചാല്‍ മതി. ഫീസ് ഓലൈന്‍ വഴി അടക്കേണ്ടതിനാല്‍ എടിഎം കാര്‍ഡ് കരുതണം. വിശദവിവരങ്ങള്‍ക്ക് 04672211400, 9495806771, 7025772549 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Share this post

scroll to top