തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് ദുരിതാശ്വാസനിധിയിൽ നിന്നും 1000 രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ അടച്ചതും, ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് കോവിഡ് സഹായംധനം നൽകാൻ തീരുമാനിച്ചത്. ഇതിനായി
1,37,6000 അനുവദിച്ച് ഉത്തരവായി. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ, ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, എന്നിവർക്ക് നിർദേശം നൽകി.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...