
തിരുവനന്തപുരം: 2020-21 വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിച്ചു. രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.
എഞ്ചിനീയറിങ്ങിന് 56,599 വിദ്യാർത്ഥികളും ഫാർമസിയിലേക്ക് 44,390 വിദ്യാർത്ഥികളും പ്രവേശനം നേടി. ജൂലൈ 17നായിരുന്നു വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്. ഫാർമസി പരീക്ഷയിൽ അക്ഷയ് കെ മുരളീധരൻ (തൃശൂർ)ഒന്നാം റാങ്ക് നേടി. ജോയൽ ജെയിംസ്(കാസർഗോഡ്),
ആദിത്യ ബൈജു (കൊല്ലം) എന്നിവർ ചേർന്ന് രണ്ട്, മൂന്ന് റാങ്കുകൾ നേടി. എഞ്ചിനീയറിങ് പരീക്ഷയിൽ വരുൺ കെ എസ് (കോട്ടയം)ഒന്നാം റാങ്കും,
ഗോകുൽ ഗോവിന്ദ് ടി കെ (കണ്ണൂർ), നിയാസ് മോൻ പി (മലപ്പുറം)എന്നിവർ രണ്ട്, മൂന്ന് റാങ്കുകളും കരസ്ഥാമാക്കി. ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 66 പേർ ആദ്യ ചാൻസിൽ പാസ്സായവരും 34 പേർ രണ്ടാമത്തെ ശ്രമത്തിൽ പാസ്സായവരുമാണ്
ഫലം cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
