സംസ്ഥാനസര്‍ക്കാറിന്‍റെ 32.1 കോടി രൂപ ഗ്രാന്‍റ്: ഡല്‍ഹി സര്‍വകലാശാല അധ്യാപകര്‍ക്ക് ശമ്പളം ഉടന്‍

Sep 24, 2020 at 12:04 pm

Follow us on

\"\"

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ പരിധിയില്‍ വരുന്ന ആറ് കോളജുകള്‍ക്ക് 32.1 കോടി രൂപ ഗ്രാന്‍റ്-ഇന്‍-എയ്ഡ് നല്‍കാന്‍ തീരുമാനിച്ചതോടെ, ഡല്‍ഹി സര്‍വകലാശാല അധ്യാപകരുടെ ശമ്പളം ഉടന്‍ ലഭിക്കും. ഡല്‍ഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ (DUTA) ഗ്രാന്‍റുകള്‍ അപര്യാപ്തമാണെന്ന് അറിയിച്ചു.അനുവദിച്ച തുകയില്‍ ഈ കോളജുകളുടെ എല്ലാ ചെലവുകളും ഉള്‍ക്കൊള്ളുന്നില്ലെന്നും എങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ഈ ഫണ്ടുകള്‍ ഉടന്‍ തന്നെ കോളജുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി. ആറ് കോളജുകള്‍ക്ക് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ തന്നെ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ എല്ലാ അധ്യാപകരും ഈ 12 കോളജുകളിലെ സഹപ്രവര്‍ത്തകരോടൊപ്പമെന്ന നിലപാടിലാണ്. വിഭജന നയങ്ങളോടുള്ള എതിര്‍പ്പ് ഡല്‍ഹി സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കണമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ശമ്പളം നല്‍കാന്‍ ഗ്രാന്‍റ്-ഇന്‍-എയ്ഡ് ലഭിച്ച ഈ ആറ് കോളജുകള്‍ക്കും, മറ്റ് ആറ് കോളജുകള്‍ക്കും ചെയര്‍പേഴ്സണായി വാര്‍സിറ്റി നോമിനികള്‍ ഉണ്ട്. അതേസമയം ജൂണ്‍ മുതല്‍ ബാക്കി വരുന്ന ശമ്പളം നല്‍കാന്‍ അവരെ സഹായിക്കുമെന്ന് ഷഹീദ് രാജ്ഗുരു കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് ഫോര്‍ വുമണ്‍ പ്രിന്‍സിപ്പല്‍ ഡോ. പായല്‍ മാഗോ അറിയിച്ചിരിക്കുകയാണ .ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നല്‍കാന്‍ കഴിയുമെന്നും സെപ്റ്റംബറിനകം ഫീസ് അടച്ച് അതിലൂടെ ശമ്പളം കൈകാര്യം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ഡോ.പായല്‍ മാര്‍ഗോ കൂട്ടിച്ചേത്തു.

\"\"

Follow us on

Related News