അട്ടപ്പാടിയിലെ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം കലാ – കായിക പരിശീലനമൊരുക്കി ബി.ആര്‍.സി

Sep 23, 2020 at 2:44 pm

Follow us on

\"\"

പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാർത്ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ – കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്സ് സെന്റർ. ബി.ആർ.സിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെന്ററുകളിലൂടെ സമഗ്രശിക്ഷ കേരളയുടെ ഭാഗമായി നിയമിച്ച കലാ – കായിക അധ്യാപകരാണ് പരിശീലനം നല്‍കുന്നത് . പേപ്പര്‍ കൊണ്ടുള്ള ബാഗുകള്‍, പൂവ് , കുട്ടകള്‍ എന്നിവ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികള്‍ക്ക് വ്യായാമവും കായിക പരിശീലനവും നല്‍കുന്നു . ആദ്യഘട്ടത്തില്‍ 40 ഊരുകളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അഗളി ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ പരിശീലനത്തില്‍ പങ്കാളികളാകുന്നുണ്ട്.

\"\"

Follow us on

Related News

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

ചെന്നൈ: ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന അഖിലേന്ത്യ...