editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരംഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 6വരെഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌ വൈഫറി കോഴ്‌സ്: അന്തിമ റാങ്ക്പട്ടിക ഒക്ടോബർ 15ന്അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് 1228 യുവാക്കള്‍പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

അട്ടപ്പാടിയിലെ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം കലാ – കായിക പരിശീലനമൊരുക്കി ബി.ആര്‍.സി

Published on : September 23 - 2020 | 2:44 pm

പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാർത്ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ – കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്സ് സെന്റർ. ബി.ആർ.സിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെന്ററുകളിലൂടെ സമഗ്രശിക്ഷ കേരളയുടെ ഭാഗമായി നിയമിച്ച കലാ – കായിക അധ്യാപകരാണ് പരിശീലനം നല്‍കുന്നത് . പേപ്പര്‍ കൊണ്ടുള്ള ബാഗുകള്‍, പൂവ് , കുട്ടകള്‍ എന്നിവ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികള്‍ക്ക് വ്യായാമവും കായിക പരിശീലനവും നല്‍കുന്നു . ആദ്യഘട്ടത്തില്‍ 40 ഊരുകളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അഗളി ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ പരിശീലനത്തില്‍ പങ്കാളികളാകുന്നുണ്ട്.

0 Comments

Related News