ബെംഗളൂരു നാഷണൽ ലോ സ്കൂൾ: പ്രവേശന പരീക്ഷ റദ്ദാക്കി സുപ്രീംകോടതി

ബെംഗളൂരു: ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി നടത്തിയ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. ബി.എ എൽ. എൽ. ബി ( ഓണേഴ്‌സ് )ഇൻറ്റഗ്രേറ്റഡ് കോഴ്സിലേക്ക് സെപ്റ്റംബർ 12 ന് നടത്തിയ പ്രവേശനം പരീക്ഷയാണ് റദ്ദാക്കിയത്. ബെംഗളുരുവിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി നടത്തിയ പ്രവേശനപരീക്ഷക്കെതിരെ മുൻ വൈസ് ചാൻസിലർ ആർ. വെങ്കിട്ടറാവുവും വിദ്യാർത്ഥിയുടെ രക്ഷിതാവും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
പൊതു പ്രവേശന പരീക്ഷ നടത്താനിരിക്കെ ബെംഗളൂരു നാഷണൽ യൂണിവേഴ്സിറ്റി പ്രത്യേക പ്രവേശന പരീക്ഷ പ്രഖ്യാപിച്ചത് വിദ്യാർത്ഥികൾക്ക് സമ്മർദ്ദമുണ്ടാക്കുന്നു എന്നാണ് ഹർജിയിൽ പറയുന്നത്. സെപ്റ്റംബർ 29 ന് നടക്കാനിരിക്കുന്ന പൊതുപ്രവേശന പരീക്ഷ (സി.എൽ.എ.ടി) യിലൂടെ വേണം 22 നാഷണൽ ലോ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനം നടത്തണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
എന്നാൽ പൊതു പ്രവേശനപരീക്ഷകൾ നീട്ടിവെച്ചതിനെതുടർന്നാണ് പ്രത്യേക പരീക്ഷ നടത്തിയതെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതർ നൽകുന്ന വിശദീകരണം.

Share this post

scroll to top