ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്: സ്‌പോട്ട് അഡ്മിഷൻ 24ന്

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രിയിൽ പ്ലസ് ടു /വി.എച്ച്.എസ്.ഇ വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ 24ന് രാവിലെ ഒൻപതിന് നടക്കും. നിലവിലെ ഒഴിവുകൾ ഉൾപ്പെടെയുളള വിശദ വിവരങ്ങൾ www.polyadmission.org/let ൽ ലഭിക്കും. ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്ക് രാവിലെ ഒൻപത് മുതൽ പത്ത് വരെ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകളും ഫീസിനത്തിൽ 13190 രൂപയും പി.ടി.എ ഫണ്ടിനത്തിൽ 2500 രൂപയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മുഖേന അടയ്ക്കണം

Share this post

scroll to top