
തൃശ്ശൂർ :കാലിക്കറ്റ് സർവകലാശാല സ്വാശ്രയ മേഖലയിൽ തൃശ്ശൂർ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ഈ വർഷം മുതൽ എം വോക് (സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ്) കോഴ്സ് ആരംഭിക്കുന്നു. സർവ്വകലാശാല നേരിട്ട് നടത്തുന്ന തൃശ്ശൂർ ജില്ലയിലെ സ്വാശ്രയ കേന്ദ്രങ്ങളായ തിരൂർ സി സി എസ് ഐ ടി കേന്ദ്രം മാറ്റി സ്ഥാപിക്കുന്ന പേരമംഗലത്തും പുല്ലുട്ട് സി സി എസ് ഐ ടി കേന്ദ്രം മാറ്റി സ്ഥാപിക്കുന്ന കൊടുങ്ങല്ലൂരുമാണ് കോഴ്സ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പുറത്തിറക്കും.
