
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അദ്ധ്യാപന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ചറർ പാനലിൽ പേരുള്ളവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. സംസ്‌കൃതം വിഭാഗത്തിലേക്ക് 18ന് രാവിലെ 10.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് 22ന് രാവിലെ 10.30നുമാണ് ഇന്റർവ്യൂ.
