മികവിന്റെ കേന്ദ്രമകാനൊരുങ്ങി 34 സ്കൂളുകൾ: ഉദ്ഘാടനം സെപ്റ്റംബര്‍ 9 ന്

തിരുവനന്തപുരം: സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി 34 സ്കൂളുകളുടെ  കെട്ടിട  ഉദ്ഘാടനം സെപ്റ്റംബർ 9 ന്.സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ പരിപാടിയുടെ ഭാഗമായി  കൈറ്റാണ്(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) മികവിന്റെ കേന്ദ്രം പദ്ധതി നടപ്പിൽ വരുത്തുന്നത്.   കിഫ്ബി നൽകുന്ന 5 കോടി രൂപയുടെ  ധനസഹാമാണ് പദ്ധതിയ്ക്ക്. അധികം വരുന്ന തുക  എംഎൽഎ ഫണ്ടിൽ നിന്നുൾപ്പെടെ വകയിരുത്തും. 5 കോടി രൂപയുടെ 56 സ്കൂളുകള്‍ക്ക് പുറമെ 3 കോടി രൂപയുടെ 32 സ്കൂളുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൈറ്റ് ഇതിനോടകം പൂർത്തിയാക്കി. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടി വിക്ടേഴ്സില്‍ പ്രത്യേകം സംപ്രേഷണം ചെയ്യുമെന്ന്  കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു.

Share this post

scroll to top