
തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെത്തുടർന്ന് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ എൻജിനീയറിങ് കോളജ് അവസാന വർഷ വിദ്യാർത്ഥികൾ രംഗത്ത്. സെന്ററുകളിൽ എത്തി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചാണ് പരീക്ഷ ഓൺലൈൻ നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഗർഭിണികളും അമ്മമാരും ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് പരീക്ഷയെഴുതാൻ ഒരുങ്ങുന്നത്. എന്നാൽ പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്നും കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്നുമാണ് സർവകലാശാല അധികൃതർ പറയുന്നത്. ഈ മാസം 15 നാണ് പരീക്ഷ തുടങ്ങുന്നത്.
0 Comments