ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ് പുറത്തിറക്കി എൻ.ടി.എ

ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി. പരീക്ഷാർഥികൾക്ക് https://www.nta.ac.in/ എന്ന  വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിനായി ആപ്ലിക്കേഷൻ ഫോം നമ്പരും ജനനത്തീയതിയും നൽകി കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്യണം. സെപ്റ്റംബർ 6 മുതൽ 11 വരെയാണ് പരീക്ഷ.

Share this post

scroll to top