ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം പേരാണ് അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്തത്. https://ntaneet.nic.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്കായി 15 ലക്ഷത്തിലധികം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പൂർണ്ണമായും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. സെപ്റ്റംബർ 13 നാണ് നീറ്റ് നടത്തുന്നത്
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളി
തിരുവനന്തപുരം:സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലക്നൗ സ്വദേശിയായ ആദിത്യ...