
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കും. ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെക്കുറിച്ചും കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. പുതിയ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് രണ്ടാഴ്‌ചക്കകം റിപ്പോർട്ട് നൽകാൻ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറെ പൊതു വിദ്യാഭാസ വകുപ്പ് ചുമതലപ്പെടുത്തി. അതേസമയം സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാര്‍ഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അത് വെട്ടിച്ചുരുക്കാനാവില്ല. എന്നാല്‍ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കുന്നത് പിന്നീട് പരിഗണിക്കും. നിലവില്‍ മുതിര്‍ന്ന ക്ലാസുകളില്‍ മാത്രമാണ് ദിവസേന രണ്ടുമണിക്കൂര്‍ ക്ലാസ് നടക്കുന്നത്. താഴ്ന്ന ക്ലാസുകളില്‍ അരമണിക്കൂറേ അധ്യാപനമുള്ളൂ. ഡിസംബർ വരെ സ്കൂൾ തുറക്കാൻ കഴിയില്ല എന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ മെയിൽ വാർഷിക പരീക്ഷ നടത്തിയാൽ മതിയാകും എന്ന നിർദേശവും ഉയർന്നിട്ടുണ്ട്.