
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റ് വിക്റ്റേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ പ്രോഗ്രാമിന് ആദ്യമാസം ലഭിച്ച പരസ്യവരുമാനം 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കും. ഫസ്റ്റ്ബെല്ലിന്റെ സംപ്രേക്ഷണം 1500 എപ്പിസോഡുകൾ പിന്നിടുമ്പോൾ കായിക വിനോദ ക്ലാസ്സുകൾക്കും ഈ ആഴ്ച തുടക്കമാകും. നിലവിൽ പ്രതിമാസം 141 രാജ്യങ്ങളിൽ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്സിന്റെ വെബ് മൊബൈൽ പ്ലാറ്റുഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലേക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചക്കാരുമുണ്ട്. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകളും ഫസ്റ്റ്ബെൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം മാനസികാരോഗ്യ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ ഓണപരിപാടിയുടെ പ്രത്യേക സംപ്രേക്ഷണവും ഉണ്ടാകും.
0 Comments