ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് സയന്‍സ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ ജെ.ആര്.എഫ് യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര് യു.ജി.സി നെറ്റിന് വീണ്ടും അപേക്ഷിക്കാന്‍ അവസരം നൽകി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. csirnet.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ അയക്കാം. അപേക്ഷകൾ സെപ്റ്റംബര്‍ 10-ന് വൈകീട്ട് 5 മണിവരെ സ്വീകരിക്കും. നേരത്തെ അപേക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇപ്പോള്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരവും നല്‍കും.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
തിരുവനന്തപുരം:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ്...