തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സർക്കാർ, ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിനുള്ള തീയതി 26 വരെ ദീർഘിപ്പിച്ചു പ്ലസ് ടു, വി.എച്ച്.എസ്.ഇ വിജയിച്ച ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാമെന്ന വ്യവസ്ഥ മാറ്റി മൂന്ന് വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം നേടിയാൽ മതിയെന്ന് പുതുക്കിനിശ്ചയിച്ചു. 26 വരെ അപേക്ഷ സ്വീകരിക്കും.

0 Comments